‘അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്’; വീഡിയോയുമായി സ്നേഹ ശ്രീകുമാര്‍

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘മറിമായം’ എന്ന സിരീയലിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ താരങ്ങളാണ് ശ്രീകുമാറും സ്‌നേഹ ശ്രീകുമാറും. മറിമായത്തില്‍ മണ്ഡോദരി എന്ന കഥാപാത്രമായാണ് സ്നേഹ വേഷമിട്ടത്. ലോലിതന്‍ എന്ന കഥാപാത്രമായാണ് ശ്രീകുമാര്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് ഇരുവരും വിവാഹിതരായത്.

നല്ലൊരു ഗായകന്‍ കൂടിയാണ് ശ്രീകുമാര്‍. അത്തരത്തില്‍ ശ്രീകുമാര്‍ പാടുന്നതിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ‘ആജ് ജാനേ കി സിദ്ദ് നാ കരോ’എന്ന ഹിന്ദി ഗാനമാണ് ശ്രീകുമാര്‍ ആലപിക്കുന്നത്. ‘അദ്ദേഹം എപ്പോഴും പാടാന്‍ ഇഷ്ടപ്പെടുന്നു, ഞാന്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്ക് അടിമയാണ്’ എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് സ്‌നേഹ കുറിച്ചത്.

നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയത്. പാട്ട് കലക്കി, ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല, എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Exit mobile version