‘ഞാന്‍ ഇഷ്ടമുള്ള വസ്ത്രം ധരിക്കും, കാണേണ്ടവര്‍ കാണൂ, അല്ലാത്തവര്‍ മാറി നില്‍ക്കൂ എന്നൊക്കെ പറയുമ്പോള്‍ ഒരുകാര്യം ഓര്‍ക്കണം, നമ്മുടെ കുട്ടികള്‍ നമ്മളെ കണ്ടാണ് പഠിക്കുന്നത്’; നടന്‍ ബാല

മലയാളികളുടെ പ്രിയതാരമാണ് നടന്‍ ബാല. ഈ അടുത്തിടെയാണ് താരം ഒരു യൂട്യൂബ് ചാനല്‍ തുടങ്ങിയത്. സഹപ്രവര്‍ത്തകരുടെ വിശേഷങ്ങളും അഭിമുഖങ്ങളും പങ്കുവെക്കുന്നതിനൊപ്പം തന്നെ അര്‍ഹരായവരെ കണ്ടെത്തി സഹായം ചെയ്യലാണ് ചാനലിന്റെ പ്രധാന ഉദ്ദേശം. ഈ അടുത്തിടെ എഎംഎംഎയുടെ ജനറല്‍ സെക്രട്ടറി കൂടിയായ നടന്‍ ഇടവേള ബാബുവാണ് ബാലയുടെ അതിഥിയായി എത്തിയത്. ഈ വീഡിയോയയില്‍ താരം പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

വസ്ത്രധാരണത്തെ പറ്റി തുറന്നു പറച്ചിലുകള്‍ നടത്തുമ്പോള്‍ നമ്മളുടെ മക്കളെക്കൂടി ഓര്‍ക്കുക എന്നാണ് താരം ആ വീഡിയോയില്‍ പറഞ്ഞത്. തന്റെ മനസ്സിനെ ഏറ്റവുമധികം വേദനിപ്പിച്ച ഒരു കാര്യം എന്ന മുഖവുരയോട് ബാല ഈ കാര്യം പങ്കുവെച്ചത്.

‘ഒരു മരണ വീട്ടില്‍ പോകുമ്പോള്‍, അവിടെ എന്താണ് ചുറ്റുപാട്, മറ്റുള്ളവരുടെ മാനസിക നില, ഇതെല്ലാം നോക്കിയല്ലേ നമ്മള്‍ പോകാറുള്ളൂ. അല്ലാതെ കോട്ടും സൂട്ടും ധരിച്ചു ആരെങ്കിലും പോകുമോ? അതുപോലെ ചിലര്‍ മീഡിയയില്‍ കയറി നിന്ന് ഞാന്‍ വസ്ത്രം ധരിക്കും ചിലപ്പോ അതില്ലാതേയും പോകും, കാണേണ്ടവര്‍ കാണൂ, അല്ലാത്തവര്‍ മാറി നില്‍ക്കൂ എന്നൊക്കെ പറയുമ്പോള്‍ ഒരുകാര്യം കൂടി ഓര്‍ക്കണം. നമ്മുടെ കുട്ടികള്‍ നമ്മളെ കണ്ടാണ് പഠിക്കുന്നത്. നമ്മുടെ കുട്ടികള്‍ മാത്രമല്ല, പുറത്തിരിക്കുന്ന അയല്‍ക്കാരും സുഹൃത്തുക്കളും എല്ലാം നമ്മളെ ശ്രദ്ധിക്കും’ എന്നാണ് ബാല പറഞ്ഞത്.

Exit mobile version