‘വീണയെ ബാഹുബലി 3യില്‍ നായികയായി അഭിനയിക്കാന്‍ രാജമൗലി വിളിച്ചു എന്ന് കേട്ടത് നേരാണല്ലേ’; രസകരമായ മറുപടി നല്‍കി താരം

ടെലിവിഷന്‍ രംഗത്തു നിന്നും സിനിമയിലെത്തിയ താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയിലൂടെ ആരാധകുമായി സംവദിക്കാറുള്ള താരം കൂടിയാണ് വീണ. ഇപ്പോഴിതാ ഒരു ആരാധകന്റെ കമന്റിന് താരം നല്‍കിയ മറുപടിയാണ് വൈറലായിരിക്കുന്നത്. വീണയുടെ യൂട്യൂബ് ചാനലായ വീ വൈബ്സിന് പുതിയ കവര്‍ സോംഗ് ഒരുക്കിയിരുന്നു. ഈ വീഡിയോ ലോഞ്ച് പ്രഖ്യാപിച്ചു കൊണ്ട് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് താഴെ വന്ന കമന്റിനാണ് താരം രസകരമായ മറുപടി നല്‍കിയിരിക്കുന്നത്.

കച്ചമുറുക്കി വീണ്ടും കളരി തറയിലേക്ക് എന്ന കവര്‍ സോംഗിന്റെ പോസ്റ്ററാണ് വീണ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ‘അപ്പോ വീണയെ, ബാഹുബലി 3യില്‍ നായികയായി അഭിനയിക്കാന്‍ രാജമൗലി വിളിച്ചു എന്ന് കേട്ടത് നേരാണല്ലേ’ എന്നാണ് അരുണ്‍ കുമാര്‍ എന്ന ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്.

‘അറിഞ്ഞോ അത്… ശേ രഹസ്യമായി വെച്ചതായിരുന്നു’ എന്നാണ് വീണ ഇ കമന്റിന് നല്‍കിയ മറുപടി. ഈ കമന്റുകള്‍ക്ക് താഴെ രസകരമായ കമന്റുകളുമായി നിരവധി ആരാധകരും എത്തിയിട്ടുണ്ട്. കളരി അഭ്യസിക്കുന്ന വീണയുടെ കവര്‍ സോംഗും ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

Exit mobile version