നടി മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തി നിതിന്‍, കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലളിതമായ വിവാഹം;ചിത്രങ്ങള്‍

കൊച്ചി: മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയുമായ മൃദുല മുരളി വിവാഹിതയായി. നിതിന്‍ വിജയനാണ് വരന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ലളിതമായ വിവാഹ ചടങ്ങില് പങ്കെടുത്തത്. വരന്‍ നിതിന്‍ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്.

സിനിമാമേഖലയിലെയും മറ്റും അടുത്ത സുഹൃത്തുക്കള്‍ മൃദുല മുരളിക്ക് ആശംസകള്‍ നേര്‍ന്ന് എത്തി. കഴിഞ്ഞ വര്‍ഷമായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്. പാട്ടും ഡാന്‍സുമൊക്കെയായി വലിയ ആഘോഷമായിട്ടായിരുന്നു മൃദുല മുരളിയുടെ വിവാഹ നിശ്ചയം നടന്നത്.

ഏറ്റവും അടുത്ത സുഹൃത്തുക്കളായ ഭാവന, രമ്യാ നമ്പീശന്‍, ഷഫ്‌ന, സയനോര തുടങ്ങിയവര് വിവാഹ നിശ്ചയത്തില്‍ പങ്കെടുത്തിരുന്നു. 2009ല്‍ മോഹന്‍ലാല്‍ നായകനായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് മൃദുല മുരളി മലയാള സിനിമയിലെത്തുന്നത്.

പിന്നീട് നിരവധി സിനിമയില്‍ അഭിനയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, 10.30 എഎം ലോക്കല്‍ കോള്‍ തുടങ്ങിയ ചിത്രങ്ങളിലും മൃദുല മുരളി അഭിനയിച്ചിട്ടുണ്ട്.

Exit mobile version