വിവാഹ ഒരുക്കങ്ങൾ അതിലളിതമായി; മിസിസ് ആകാൻ രണ്ടു ദിവസം മാത്രം; ചിത്രങ്ങളുമായി കാജൽ അഗർവാൾ

തെന്നിന്ത്യൻ താര സുന്ദരി കാജൽ അഗർവാൾ വിവാഹിതയാവുകയാണ്. രണ്ട് ദിവസത്തിനുള്ളിൽ താരം ഗൗതം കിച്‌ലുവിന് സ്വന്തമാകും. വിവാഹത്തിന്റെ ഒരുക്കങ്ങളെ കുറിച്ച് ആരാധകരുമായി പങ്കുവെച്ച് കാജൽ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പൊടിപൊടിച്ചുള്ള വിവാഹത്തിന് പകരം ലളിതമായിരിക്കും തന്റെ വിവാഹമെന്ന് സൂചിപ്പിക്കുന്നതാണ് താരത്തിന്റെ വിവാഹ ഒരുക്കത്തിന്റെ ചിത്രങ്ങളും.

ഒക്ടോബർ 30നാണ് യുവ വ്യവസായിയായ ഗൗതം കിച്‌ലുവുമായുള്ള കാജലിന്റെ വിവാഹം. വിവാഹത്തിന് മുന്നോടിയായി വിശേഷങ്ങൾ പങ്കുവെച്ച കാജൽ സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫ്‌ളോറൽ ഡിസൈനുള്ള നൈറ്റ് ഡ്രൈസിലാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

മുംബൈയിൽ വെച്ച് സ്വകാര്യ ചടങ്ങിലായിരിക്കും കാജലിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ കാജലിന്റേയും ഗൗതമിന്റേയും അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുക.

‘ക്യൂം ഹോ ഗയാ നാ ‘ എന്ന ഹിന്ദി സിനിമയിലൂടെ 2004ൽ വെള്ളിത്തിരയിലെത്തിയ കാജൽ സൂപ്പർ താരങ്ങളുടെയടക്കം നായികയായി തെന്നിന്ത്യയുടെ വിജയനായികയായി മാറുകയുമായിരുന്നു.

Exit mobile version