ദിലീപിന് ഇന്ന് പിറന്നാള്‍, സമ്മാനമായി ഞെട്ടിക്കുന്ന മാഷപ്പ് വീഡിയോ ഒരുക്കി ലിന്റോ കുര്യന്‍, വേറെ ലെവല്‍ എന്ന് ആരാധകര്‍

മലയാള സിനിമയിലെ സൂപ്പര്‍താരം ദിലീപിന്റെ ജന്മദിനമാണ് ഇന്ന്. സിനിമാതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ദിലീപിന് ആശംസകളുമായി സമൂഹമാധ്യമങ്ങളില്‍ എത്തിയത്. ഇപ്പോഴിതാ ദിലീപിന് വ്യത്യസ്തമായ ഒരു പിറന്നാള്‍ സമ്മാനം നല്‍കിയിരിക്കുകയാണ് എഡിറ്റര്‍ ലിന്റോ കുര്യന്‍.

രസകരമായ ട്രോള്‍ വിഡിയോകള്‍, മാഷപ്പ് വിഡിയോകള്‍ എന്നിവ സൃഷ്ടിക്കുന്ന എഡിറ്റര്‍ ആണ് ലിന്റോ. ദിലീപിന് സമ്മാനമായി ഒരു മാഷപ്പ് വിഡിയോയുമായാണ് ലിന്റോ കുര്യന്‍ എത്തിയത്. നാല് മിനിറ്റുള്ള വിഡിയോ ആരാധകരും ഏറ്റെടുത്തുകഴിഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായിരിക്കുകയാണ് ഈ വീഡിയോ. താരങ്ങളുടെ ജന്മദിനത്തില്‍ സ്‌പെഷല്‍ മാഷപ്പ് വിഡിയോകള്‍ പുറത്തിറക്കിയാണ് ലിന്റോ കുര്യന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ പ്രശസ്തനായത്. തന്റെ ജന്മദിനത്തിന് ലിന്റോ ചെയ്ത ജന്മദിന സ്‌പെഷല്‍ മാഷപ്പ് കണ്ട നടന്‍ ജയസൂര്യ ലിന്റോയെ സിനിമയിലേക്ക് ക്ഷണിച്ചിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ തുടങ്ങി മലയാളത്തിലെ ഒട്ടു മിക്ക താരങ്ങളുടെയും ജന്മദിന സ്‌പെഷ്യല്‍ മാഷപ്പ് വിഡിയോകള്‍ വൈറല്‍ ആയിരുന്നു.

Exit mobile version