‘ഒരു യുവ നടന്‍ എന്ന നിലയില്‍ എന്നെ അവര്‍ റാഗിംഗ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച് തിരിച്ചു പോന്നേനെ’; ഓര്‍മ്മകള്‍ പങ്കുവെച്ച് സിദ്ദിഖ്

കൊമേഡിയനായും വില്ലനായും സ്വഭാവനടനായും നിരവധി കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് ആരാധകരെ അദ്ഭുതപ്പെടുത്തിയ താരമാണ് സിദ്ദിഖ്. 1989 ല്‍ ജോഷി – മമ്മൂട്ടി കൂട്ടുക്കെട്ടില്‍ എത്തിയ ‘നായര്‍സാബ്’ എന്ന ചിത്രം തനിക്ക് മറക്കാന്‍ പറ്റാത്ത ഒരു ചിത്രമാണെന്നാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ആ ചിത്രത്തില്‍ തനിക്കൊപ്പം അഭിനയിച്ച മുകേഷ്, സുരേഷ് ഗോപി, മണിയന്‍പിള്ള രാജു, കുഞ്ചന്‍ തുടങ്ങിയ നടന്മാര്‍ തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണെന്നും അവരുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ സിനിമ ഉപേക്ഷിച്ച് താന്‍ തിരിച്ചു പോന്നേനെയെന്നുമാണ് താരം ഒരു അഭിമുഖത്തില്‍ പറഞ്ഞത്.

‘ജോഷി സാറിന്റെ ‘നായര്‍സാബ്’ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഇരുപത്തിയേഴ് വയസ്സാണ് പ്രായം. എനിക്കൊപ്പം മുകേഷ്, സുരേഷ് ഗോപി, കുഞ്ചന്‍, മണിയന്‍പിള്ള രാജു തുടങ്ങിയ താരങ്ങളായിരുന്നു അഭിനയിച്ചത്. എന്നേക്കാള്‍ സിനിമയില്‍ എക്‌സ്പീരിയന്‍സുള്ള അവര്‍ എന്നെ അവരില്‍ ഒരാളാക്കി മാറ്റി.

ഒരു പക്ഷേ ഒരു യുവ നടന്‍ എന്ന നിലയില്‍ എന്നെ അവര്‍ എന്നെ റാഗിംഗ് ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ സിനിമ അവസാനിപ്പിച്ച് തിരിച്ചു പോന്നേനെ. അന്ന് എനിക്ക് അങ്ങനെയുള്ള കാര്യങ്ങള്‍ ഒന്നും നേരിടാന്‍ കഴിയില്ലായിരുന്നു. പക്ഷേ അവര്‍ അത്രത്തോളം എന്റെ കൂടെ നിന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ അന്നുവരെ കേട്ട തമാശകളേക്കാള്‍ വലിയ ഒരു അളവ് തമാശ ആ സിനിമയുടെ സെറ്റില്‍ നിന്ന് ഞാന്‍ കേട്ടു. ഞങ്ങളെല്ലാം അത്രയ്ക്ക് എന്‍ജോയ് ചെയ്ത സിനിമയായിരുന്നു ‘നായര്‍സാബ്” എന്നാണ് താരം അഭിമുഖത്തില്‍ പറഞ്ഞത്.

Exit mobile version