അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുക്കെട്ട് വീണ്ടും; സൂചന നല്‍കി അനൂപ് മേനോന്‍

അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുക്കെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ സൂചന നല്‍കി അനൂപ് മേനോന്‍. ഈ കൂട്ടുക്കെട്ട് ഒന്നിച്ചപ്പോഴൊക്കെ ഹിറ്റ് ചിത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്. ഇരുവരും ഒന്നിച്ച ‘കോക്ക്‌ടെയില്‍’ എന്ന ചിത്രം പിറന്നിട്ട് പത്ത് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് ഈ കൂട്ട്‌ക്കെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ സൂചന താരം നല്‍കിയത്.

‘കോക്ക്‌ടെയിലിന്റെ പത്ത് വര്‍ഷങ്ങള്‍, സിനിമയുമായി സഹകരിച്ച എല്ലാവരുടെയും തലവരമാറ്റിയ ചിത്രം, ജയസൂര്യ, ഫഹദ്, അരുണ്‍ കുമാര്‍, രതീഷ് വേഗ, നിങ്ങളുടെയും. തീര്‍ച്ചയായും അതൊരു നല്ല സൗഹൃദത്തെ സൃഷ്ടിച്ചു. അടുത്തവര്‍ഷം ഈ കൂട്ടുകെട്ടില്‍ ഒരു വിജയ ചിത്രമുണ്ടാകും എന്ന് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം’ എന്നാണ് അനൂപ് മേനോന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

കിങ് ഫിഷാണ് അനൂപ് മേനോന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് അനൂപ് മേനോന്‍ തന്നെയാണ്. ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

Exit mobile version