ആരാധകരെ ആവേശം കൊള്ളിക്കാന്‍ ‘ബിഗില്‍’വീണ്ടുമെത്തി; പോണ്ടിച്ചേരിയില്‍ റി റിലീസ്

ആരാധകരെ ആവേശം കൊള്ളിക്കാന്‍ അറ്റ്‌ലി-വിജയ് കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ‘ബിഗില്‍’വീണ്ടുമെത്തി. ചിത്രം തീയ്യേറ്ററുകളിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് ചിത്രം വീണ്ടും റി റീലീസ് ചെയ്തിരിക്കുന്നത്. പോണ്ടിച്ചേരി ഷണ്‍മുഖ തീയ്യേറ്ററിലാണ് ചിത്രം വീണ്ടും റി റീലീസ് ചെയ്തിരിക്കുന്നത്.

2019 ഒക്ടോബര്‍ 25നാണ് ചിത്രം റിലീസ് ചെയ്തത്. സ്പോര്‍ട്സ് ത്രില്ലര്‍ ചിത്രമായ ബിഗിലില്‍ രണ്ട് ഗെറ്റപ്പിലാണ് വിജയ് എത്തിയത്. ചിത്രത്തില്‍ നയന്‍താരയാണ് നായികയായി എത്തിയത്. കതിര്‍, ജാക്കി ഷറഫ്, വിവേക്, ഡാനിയേല്‍ ബാലാജി, യോഗി ബാബു, വര്‍ഷ ബൊലമ്മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. എആര്‍ റഹ്മാന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്.

ബാഹുബലി സീരിസ്, എന്തിരന്‍ 2, സാഹോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൗത്ത് ഇന്ത്യന്‍ ചിത്രം കൂടിയായിരുന്നു’ബിഗില്‍’.

Exit mobile version