‘നിങ്ങള്‍ എന്റെ ജന്മദിനം കൂടുതല്‍ സുന്ദരമാക്കി’; ആരാധകരുടെ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് നദിയ മൊയ്തു

1984 ല്‍ മോഹന്‍ലാലിനെ നായകനാക്കി ഫാസില്‍ ഒരുക്കിയ ‘നോക്കത്തദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിലൂടെ വന്ന് മലയാളിയുടെ ഹൃദയത്തില്‍ ചേക്കേറിയ താരമാണ് നദിയ മൊയ്തു. പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ അറിയപ്പെടുന്ന നായികയായി താരം മാറി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ പിറന്നാള്‍. തന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ച ആരാധകരോട് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം ആരാധകരോട് നന്ദി പറഞ്ഞത്.

‘നിങ്ങളുടെ എല്ലാ ഊഷ്മളമായ ആശംസകള്‍ക്കും നന്ദി. നിങ്ങള്‍ എന്റെ ജന്മദിനം കൂടുതല്‍ സവിശേഷമാക്കി’ എന്നാണ് പിറന്നാള്‍ കേക്കിന് മുന്നിലിരിക്കുന്ന ചിത്രം പങ്കുവെച്ച് താരം കുറിച്ചത്.

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം ജയം രവി നായകനായി എത്തിയ എം കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. അടുത്ത മാസം റിലീസ് ചെയ്യുന്ന കീര്‍ത്തി സുരേഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന തെലുങ്ക് ചിത്രം മിസ് ഇന്ത്യയിലും നദിയ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. രണ്ട് മക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം മുംബൈയിലാണ് താരം താമസിക്കുന്നത്.

Exit mobile version