‘നാരദന്‍’; ആഷിഖ് അബുവും ടൊവീനോയും വീണ്ടും ഒന്നിക്കുന്നു

‘മായാനദി’, ‘വൈറസ്’ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ആഷിഖ് അബുവും ടൊവീനോയും വീണ്ടും ഒന്നിക്കുന്നു. ‘നാരദന്‍’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവീനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ടു.

അന്ന ബെന്‍ ആണ് ചിത്രത്തിലെ നായിക. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സന്തോഷ് ടി കുരുവിളയും റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശേഖര്‍ മേനോനാണ് സംഗീതം ഒരുക്കുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനം.

Exit mobile version