ഗോദ്‌റേജിന്റെ പൂട്ടോളം വലിപ്പമുള്ള പേസ്‌മേക്കറുമായി ജീവിതം നാലാം വർഷത്തിലേക്ക്; തിരിച്ചറിവിനെ കുറിച്ച് ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ

സോഷ്യൽമീഡിയയിൽ അടക്കം വലിയ ആരാധക വൃന്ദമുള്ള ഗായകൻ ഹരീഷ് ശിവരാമകൃഷ്ണൻ തന്റെ ജീവിതത്തിലെ തിരിച്ചറിവിനെ കുറിച്ച് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ജീവിച്ചിരിക്കുന്നത് തന്നെയാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യമെന്ന് ഗായകൻ പറയുന്നു. ആ തിരിച്ചറിവിന്റെ നാലാം വാർഷികമാണിതെന്നും ഹരീഷ് ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ശരീരത്തിൽ പേസ് മേക്കർ ഘടിപ്പിച്ചതിന്റെ ഫോട്ടോ സഹിതമാണ് ഹരീഷിന്റെ കുറിപ്പ്.

ഹരീഷ് ശിവരാമകൃഷ്ണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

തോൾ എല്ലിന് താഴെ, നെഞ്ചിൻ കുഴിയിൽ ഒരു godrej ഇന്റെ പൂട്ടോളം വലിപ്പമുള്ള പേസ് മേക്കറുമായി ഇത് 4 ആം വർഷം. ജീവിച്ചിരിക്കുന്നത് തന്നെ ആണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം എന്ന തിരിച്ചറിവിന്റെ നാലാം വാർഷികവും.

ആധുനിക വൈദ്യ ശാസ്ത്രത്തിനും, ഡോക്ടർ മാർക്കും ഒരുപാട് നന്ദി, സ്‌നേഹം. കൂടെ നിന്ന കുടുംബത്തിനോട് ഒരുപാട് ഒരുപാട് സ്‌നേഹം.

നബി: കൂളിംഗ് ഗ്ലാസ് വിട്ടു ഒരു കളിയും ഇല്ല. കണ്ണുപൊട്ടൻ ആണോ ഷേട്ടാ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു.

Exit mobile version