‘നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്തെന്ന് ആരാധകന്‍, താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ലെന്ന് താരം’; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി രജിഷ വിജയന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍

ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ താരമാണ് രജിഷ വിജയന്‍. ഇപ്പോഴിതാ താരത്തിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറികളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. നിലവിലെ വാട്‌സ്ആപ്പ് ഡിപി എന്തെന്ന ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപടിയാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. താന്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറില്ല എന്ന മറുപടിയാണ് താരം നല്‍കിയിരിക്കുന്നത്. മലയാള സിനിമയില്‍ വാട്സ്ആപ്പ് ഉപയോഗിക്കാത്ത ഒരേയൊരു നടി എന്നാണ് സോഷ്യല്‍ മീഡിയ ഇതിനെ വിശേഷിപ്പിച്ചിക്കുന്നത്.


ഇതിനു പുറമെ മേക്കപ്പ് ഇടാതെ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടതോടെ അത്തരത്തിലുള്ള ഒരു ഫോട്ടോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. നമ്മുടെ തൊലിയില്‍ നിറങ്ങള്‍ നല്‍കുന്ന ഘടകം വ്യക്തിത്വത്തിന് വിലങ്ങു തടിയല്ല എന്ന കടുത്ത വിശ്വാസമാണ് രജിഷയുടേത്. താരത്തിന്റെ പല ഫോട്ടോഷൂട്ടുകളും ശ്രദ്ധിച്ചാല്‍ തന്നെ ആ കാര്യം മനസ്സിലാകും. ജനിച്ചപ്പോള്‍ മുതലുള്ള ഒരു വലിയ പാട് രജിഷയുടെ കവിളത്തുണ്ട്. അത് മറച്ചു വയ്ക്കാതെ തന്നെ താരം തന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാറുണ്ട്.


‘ലവ്’ ആണ് രജിഷയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ജിസിസി റിലീസ്. ‘കര്‍ണന്‍’, ‘എല്ലാം ശരിയാകും’, ‘ഖൊ ഖൊ’ എന്നിവയാണ് താരത്തിന്റെ അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങള്‍.

Exit mobile version