‘ഒടുവില്‍ ജോലിയിലേക്ക് മടങ്ങി എത്തി, 2020ല്‍ സിനിമയില്‍ നിന്നുള്ള ആദ്യ ശമ്പളം’; പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്

തന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ച സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്. ചിത്രത്തിന്റെ പൂജാവേളയിലെ ഒരു ചിത്രം പങ്കുവെച്ചാണ് വീണ്ടും ജോലിയിലേക്ക് മടങ്ങിയ സന്തോഷം മംമ്ത ആരാധകരുമായി അറിയിച്ചിരിക്കുന്നത്.

‘ഒടുവില്‍ ജോലിയിലേക്ക് മടങ്ങി എത്തി.ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇപ്പോള്‍ നിങ്ങളോട് പറയാന്‍ കഴിയില്ല, എന്നാല്‍ വളരെ ആവേശമുണര്‍ത്തുന്ന തിരക്കഥയാണ്.2020ല്‍ സിനിമയില്‍ നിന്നുള്ള ആദ്യ പേചെക്ക് കൂടിയാണിത്’ എന്നാണ് മംമ്ത ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്.

ലോസ് ആഞ്ചലസില്‍ താമസിക്കുന്ന മംമ്ത ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇന്ത്യയിലെത്തിയത്. ടൊവീനോ തോമസ് നായകനായി എത്തിയ ‘ഫോറന്‍സിക്’ ആണ് മംമ്തയുടെതായി ഈ വര്‍ഷം റിലീസ് ചെയ്ത ചിത്രം. താരം ആദ്യമായി പോലീസ് വേഷത്തില്‍ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.

Exit mobile version