‘എന്‍ ചെല്ലകുട്ടിയെ’; പൊന്നോമനയ്ക്ക് സ്‌നേഹചുംബനം നല്‍കി ശ്രീനിഷ്, വീഡിയോ ഏറ്റെടുത്ത് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതിമാരാണ് പേളി മാണിയും ശ്രീനിഷും. സമൂഹമാധ്യമത്തില്‍ സജീവമായ താരദമ്പതികള്‍ പങ്കുവെക്കാറുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ ശ്രീനിഷ് പങ്കുവെച്ച വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഗര്‍ഭിണിയായ പേളിയുടെ വയറില്‍ സ്‌നേഹ ചുംബനം നല്കുന്ന ശ്രീനിഷിന്റെ വീഡിയോ ആണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്. ശ്രീനിഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ കഴിഞ്ഞ ദിവസം വീഡിയോ പങ്കുവച്ചത്. എന്‍ ചെല്ലകുട്ടിയെ..’ എന്ന പാട്ടും പാടിയാണ് ശ്രീനിഷ് പേളിയുടെ വയറില്‍ സ്‌നേഹചുംബനം നല്കിയത്.

അമ്മയാകാനൊരുങ്ങുന്നുവെന്ന് ഇന്‍സ്റ്റഗ്രാമിലൂടെ ഒരു വീഡിയോ പങ്കുവച്ചുകൊണ്ടാണ് പേളി അറിയിച്ചത്. പേളിയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ടും അടുത്തിടെ സൈബര്‍ ലോകത്ത് തരംഗമായിരുന്നു. 2019 മെയിലായിരുന്നു ഇരുവരുടെയും വിവാഹം.

Exit mobile version