സക്കറിയുടെ ‘ഹലാല്‍ ലവ് സ്‌റ്റോറി’; ട്രെയിലര്‍ പുറത്തുവിട്ടു

സക്കറിയയുടെ ഏറ്റവും പുതിയ ചിത്രമായ ‘ഹലാല്‍ ലവ് സ്റ്റോറി’യുടെ ട്രെയിലര്‍ പുറത്തുവിട്ടു.പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍, ഗ്രേസ് ആന്റണി, സൗബിന്‍ ഷാഹിര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഹ്സിന്‍ പരാരി, സക്കറിയ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഷഹബാസ് അമന്‍, റെക്സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്.

പപ്പായ സിനിമാസിന്റെ ബാനറിന്‍ ആഷിഖ് അബു, ജെസ്ന ആശിം, ഹര്‍ഷദ് അലി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഒക്ടോബര്‍ 15ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Exit mobile version