‘അഞ്ച് മാസം, ശക്തയായി പോകുന്നു’ ഗര്‍ഭകാല ചിത്രം പങ്കുവെച്ച് കരീന; ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

ഗര്‍ഭകാലം ആസ്വദിക്കുന്ന തിരക്കിലാണ് നടി കരീന കപൂര്‍. തന്റെ പുതിയ ചിത്രം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ‘അഞ്ചുമാസമായി, ശക്തയായി പോകുന്നു’വെന്ന് കുറിച്ചുകൊണ്ടാണ് കരീന ഗര്‍ഭകാല ചിത്രം പങ്കുവെച്ചിരിക്കുന്നത്. സെയ്ഫ് അലി ഖാനും താനും വീണ്ടും മാതാപിതാക്കളാകാന്‍ പോകുന്നുവെന്ന കാര്യം സമൂഹമാധ്യമത്തിലൂടെയാണ് താരം പങ്കുവച്ചത്.

മറ്റൊരു രഹസ്യം കൂടി കരീനയുടെ സെല്‍ഫിയിലൊളിപ്പിച്ചിട്ടുണ്ട്. മറ്റൊന്നുമല്ല താരത്തിന്റെ ഏറ്റവും പ്രിയ്യപ്പെട്ട വസ്ത്രത്തെക്കുറിച്ചു കൂടി സെല്‍ഫിയില്‍ പ്രതിപാദിച്ചിട്ടുണ്ട്. കാഫ്താന്‍ ആണ് കരീനയുടെ ഏറ്റവും പ്രിയ്യപ്പെട്ട ഔട്ട്ഫിറ്റ്. കാഫ്താന്‍ ധരിച്ചു നില്‍ക്കുന്ന സെല്‍ഫിയാണ് താരം പോസ്റ്റ് ചെയ്തത്. ‘കാഫ്താന്‍ സീരീസ് തുടരുന്നു’ എന്നും ക്യാപ്ഷനൊപ്പം കരീന ചെയ്തിട്ടുണ്ട്.

Exit mobile version