ദളപതി ആരാധകര്‍ക്ക് നിറഞ്ഞാടി ആഘോഷിക്കാം; മാസ്റ്റര്‍ ചിത്രത്തെ കുറിച്ച് വിജയ് സേതുപതി

ദളപതി വിജയ് നായകനായി എത്തുന്ന മാസ്റ്റര്‍ എന്ന ചിത്രത്തെ കുറിച്ച് മക്കള്‍ സെല്‍വം വിജയ് സേതുപതി. അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് നിറഞ്ഞാടി ആഘോഷിക്കാനുള്ള ചിത്രമായിരിക്കുമെന്ന് താരം പറഞ്ഞു.
ഗ്യാങ്സ്റ്റര്‍ വേഷത്തില്‍ വിജയുടെ പ്രതിനായകനായിട്ടാണ് വിജയ് സേതുപതി അഭിനയിക്കുന്നത്.

മാസ് മസാല ആക്ഷന്‍ എന്റര്‍ടൈനര്‍ ജോണറില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയുന്നത് ലോകേഷ് കനകരാജാണ്. ഒടിടി പ്ലാറ്റ്ഫോമിനായി ഒരുക്കിയ കാ പീ രണസിങ്കം എന്ന ചിത്രവുമായി ബന്ധപ്പെട്ട ചടങ്ങിലാണ് സേതുപതി മാസ്റ്റര്‍ സിനിമയെ കുറിച്ച് അഭിപ്രായപ്പെട്ടത്.

അതേസമയം സീ പ്ലസ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയ കാ പീ രണസിങ്കം എന്ന ചിത്രം മികച്ച അഭിപ്രായം നേടുകയാണ്. ചിത്രത്തിലെ വിജയ് സേതുപതിയുടെ പ്രകടനവും മികച്ചതാണെന്ന് പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. ഐശ്വര്യ രാജേഷ് ആണ് നായികയായി എത്തിയത്.

Exit mobile version