‘മമ്മീടെ കുഞ്ഞുവാവ, ഹാപ്പി ബര്‍ത്ത് ഡേ പെണ്ണേ’; ‘മീനാക്ഷി’ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു പിള്ള

തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ചേക്കേറിയ ‘മീനാക്ഷി’ക്ക് പിറന്നാള്‍ ആശംസകളുമായി മഞ്ജു പിള്ള. ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന തട്ടീം മുട്ടീം സീരിയലിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ചാണ് മഞ്ജു പിള്ള ഭാഗ്യലക്ഷ്മിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.

‘മമ്മീടെ കുഞ്ഞുവാവ, ഹാപ്പി ബര്‍ത്ത് ഡേ പെണ്ണേ’ എന്നാണ് ഒരു പോസ്റ്റില്‍ മഞ്ജു കുറിച്ചിരിക്കുന്നത്. ‘എന്റെ മീനുക്കുട്ടിക്ക് പിറന്നാള്‍ ആശംസകള്‍, വന്നിട്ട് ആഘോഷിക്കാം ട്ടോ’ എന്നാണ് മറ്റൊരു പോസ്റ്റില്‍ മഞ്ജു പിള്ള കുറിച്ചിരിക്കുന്നത്. ലണ്ടനിലാണ് ഭാഗ്യലക്ഷ്മി ഇപ്പോള്‍ ഉള്ളത്.

Exit mobile version