എന്റെ സി എം പിണറായി; നസ്രിയയുടെ വീഡിയോ ഏറ്റെടുത്ത് മലയാളികള്‍, വൈറല്‍

മലയാള സിനിമയില്‍ ഒരുപാട് നായികമാര്‍ ഉണ്ടെങ്കിലും മലയാളികള്‍ക്ക് എല്ലാവരെയും പോലെയല്ല നസ്രിയ. ഒരുപാട് വാത്സല്യവും സ്‌നേഹവും ഈ നടിയോടുണ്ട്. കുറുമ്പിയായും കുസൃതിക്കാരിയുമായെല്ലാം പ്രത്യക്ഷപ്പെട്ടതുകൊണ്ടാവാം സ്വന്തം വീട്ടിലെ കുട്ടിയെ പോലെ മലയാളികള്‍ നസ്രിയയെ കണ്ടത്.

ബാലതാരമായി മലയാള സിനിമയില്‍ എത്തിയ നസ്രിയ ഒരുപിടി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ ചിത്രങ്ങളും സന്തോഷനിമിഷങ്ങളുടെ വീഡിയോയുമെല്ലാം ആരാധകരുമായി എപ്പോഴും പങ്കുവെക്കാറുണ്ട്.

ഇന്ന് സോഷ്യല്‍മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുന്നത് നസ്രിയയുടെ ഒരു ഡബ്‌സ്മാഷ് വീഡിയോ ആണ്. മലയാളം കോമഡി എന്ന ഇന്‍സ്റ്റാ പേജില്‍ ആണ് എന്റെ സ്റ്റേറ്റ് കേരളമാണോ എന്റെ സി എം പിണറായിയാണോ എന്റെ ഡാന്‍സ് കഥകളി ആണോ എനിക്ക് നീ വേണോ ‘എന്ന ഡബ്‌സ്മാഷ് വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോ ഇപ്പോള്‍ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. ഹിപ്‌ഹോപ് തമിഴയുടെ വളരെ ഹിറ്റായ പാട്ടാണിത് .ആരാണ് വീഡിയോ പുറത്തു വിട്ടതെന്ന് വ്യക്തമല്ല.

Exit mobile version