‘സായാഹ്ന തീരങ്ങളില്‍’; ‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്‌സിംഗി’ലെ രണ്ടാമത്തെ ഗാനം പുറത്തുവിട്ടു

‘കര്‍ണന്‍ നെപ്പോളിയന്‍ ഭഗത്സിംഗ്’ എന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘സായാഹ്ന തീരങ്ങളില്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് കെഎസ് ഹരിശങ്കറാണ്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രഞ്ജിന്‍ രാജാണ്.

നേരത്തേ ചിത്രത്തില്‍ ബികെ ഹരിനാരായണന്റെ രചനയില്‍ ഉണ്ണിമേനോന്‍ ആലപിച്ച കാതോര്‍ത്തു കാതോര്‍ത്തു എന്ന ഗാനം പുറത്തുവിട്ടിരുന്നു. ഒരിടവേളയ്ക്കുശേഷം ഉണ്ണി മേനോന്‍ മലയാളത്തില്‍ പാടിയ പാട്ട് കൂടിയാണത്.

ശരത് ജി മോഹന്‍ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ചിത്രത്തില്‍ ധീരജ് ഡെന്നിയും ആദ്യാ പ്രസാദുമാണ് മുഖ്യവേഷത്തിലെത്തുന്നത്. ഫസ്റ്റ് പേജ് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ മോനു പഴേടത്ത് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version