‘വെള്ളരിക്കാ പട്ടണ’വുമായി മഞ്ജു വാര്യര്‍; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘വെള്ളരിക്കാ പട്ടണ’ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. താരം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രത്തിന്റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള രസകരമായ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്.

ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിര്‍ ആണ്. പരസ്യമേഖലയില്‍ നിന്ന് വരുന്ന മഹേഷ് വെട്ടിയാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനൊപ്പം ശരത് കൃഷ്ണയും ചേര്‍ന്ന് രചന നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ഫുള്‍ഓണ്‍ സ്റ്റുഡിയോസ് ആണ്. ഛായാഗ്രഹണം ജയേഷ് നായര്‍. എഡിറ്റിംഗ് അപ്പു എന്‍ ഭട്ടതിരി, അര്‍ജു ബെന്‍. സംഗീതം സച്ചിന്‍ ശങ്കര്‍ മന്നത്ത്. വസ്ത്രാലങ്കാരം സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ദിനില്‍ ബാബു. ഡിസൈന്‍സ് ഓള്‍ഡ് മങ്ക്‌സ്.

Exit mobile version