ലുക്ക് മാറ്റിപ്പിടിച്ച് പ്രിയ പി വാര്യര്‍, ആരാധകരെ വാരിക്കൂട്ടി താരം, ഏറ്റവും പുതിയ ഫോട്ടോകള്‍ വൈറല്‍

ഒരൊറ്റ കണ്ണിറുക്കല്‍ സീനിലൂടെ ലോകത്താകമാനം ആരാധകരെ വാരിക്കൂട്ടിയ സിനിമാതാരമാണ് പ്രിയ പി വാര്യര്‍. അഡാറ് ലവ് എന്ന അരങ്ങേറ്റ ചിത്രമാണ് പ്രിയയെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാന്‍ സഹായിച്ചത്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയായാണ് പ്രിയ എത്തിയത്.

സോഷ്യല്‍മീഡിയയില്‍ സജീവമായ പ്രിയ തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പ്രിയ വാര്യരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘I N F L O R E S C E N C E’ എന്നു പേരിട്ടിരിക്കുന്ന പുതിയ ഫോട്ടോ സീരീസ് സമൂഹമാധ്യമങ്ങളില്‍ വലിയ സ്വീകാര്യതയാണ് നേടുന്നത്. താരത്തിന്റെ പുതിയ ചിത്രങ്ങള്‍ ‘ഹോട്ട്’ ആണെന്നാണ് ചില ആരാധകരുടെ അഭിപ്രായം. ആദം പള്ളില്‍ എന്ന പ്രമുഖ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് ഒരുക്കിയ ചിത്രങ്ങള്‍ നിരവധി ആരാധകരാണ് തങ്ങളുടെ പ്രൊഫൈലുകളില്‍ പങ്കു വച്ചിരിക്കുന്നത്.

മലയാള ചിത്രത്തിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ച താരം ബോളിവുഡിലും തന്റെ അഭിനയ മികവ് തെളിയിച്ചിട്ടുണ്ട്. ‘ഒരു നാല്‍പ്പതുകാരന്റെ ഇരുപത്തൊന്നുകാരി’ എന്ന വി.കെ പ്രകാശ് ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്. അനൂപ് മേനോനാണ് ഈ സിനിമയില്‍ നായകനാകുന്നത്.

Exit mobile version