‘സ്‌നേഹമുള്ള വല്യേട്ടന് കോടി ജന്മദിനാശംസകള്‍’; മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഷാജി കൈലാസ്

ഇന്ന് 69ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിന്റെ നിത്യ യൗവനമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് സംവിധായകന്‍ ഷാജി കൈലാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന ഈ മഹാനടന്‍ ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.

മമ്മൂക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണെന്നും അതുകൊണ്ടാണ് തനിക്ക് അദ്ദേഹത്തെ കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വ്യക്തി എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നതെന്നും ഷാജി കൈലാസ് കൂട്ടിച്ചേര്‍ത്തു.

ഷാജി കൈലാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,

കാലത്തിനു മുമ്പേ സഞ്ചരിക്കുന്നു ഈ മഹാ (നടന്‍ )പ്രസ്ഥാനം..മമ്മുക്ക ഓരോ നിമിഷത്തിലും നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അത് അഭിനയത്തില്‍ മാത്രമല്ല, വക്തിത്വം കൊണ്ടാണെങ്കിലും, ഫാഷന്‍ കൊണ്ടാണെങ്കിലും, ആരോഗ്യസംരക്ഷണം കൊണ്ടാണെങ്കിലും, ടെക്ള്‍നോളജിയെ കുറിച്ചാണെങ്കിലും, അറിവിന്റെ കാര്യത്തിലാണെങ്കിലും, പുതിയ ചിന്തകള്‍ കൊണ്ടാണെങ്കിലും,മമ്മുക്ക സ്വയം നവീകരിക്കാന്‍ ശ്രമിക്കുന്നു,. ഒപ്പം തന്റെ ചുറ്റുപാടുമുള്ളവരെ കൂടി നവീകരണത്തിന്റെ ഭാഗമാകുന്നു.ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന അവസ്ഥയില്‍ നിന്ന് ഒരു കംപ്ലീറ്റ് ‘man ‘ എന്ന തലത്തിലേക്ക് മാറി (മാറ്റിയെടുത്തു )
നമ്മുടെ മമ്മുക്ക.

ചെറുപ്പം കാത്തുസൂഷിക്കുന്നതും എപ്പോഴും ചെറുപ്പമായിരിക്കുന്നതും തമ്മില്‍ വത്യാസമുണ്ട്.എപ്പോഴും യുവത്വമുള്ള കഥാപാത്രങ്ങള്‍ (സിനിമകള്‍ )ചെയ്യാനനുള്ള മമ്മുക്കയുടെ താല്പര്യം ഇതിന് ഉദാഹരണം.മമ്മുക്ക വരുംകാലത്തോട് സംസാരിക്കുന്ന നടനാണ്.
അത്‌കൊണ്ടാണ് എനിക്ക് കാലത്തിനു മുമ്പേ സഞ്ചരിക്കുന്ന വക്തി (സഞ്ചാരി )എന്നു വിളിക്കാന്‍ ഇഷ്ടപ്പെടുന്നത്..സ്‌നേഹമുള്ള വല്യേട്ടന്,പുണ്യം ചെയ്ത ഈ ജന്മത്തിനു,കോടി ജന്മദിനാശംസകള്‍.

Exit mobile version