‘എംബിഎസ് കൂടലുകൾ’; സംയുക്തയ്ക്കും മഞ്ജുവിനും ഒപ്പം സന്തോഷം പങ്കിട്ട് ഭാവന

കൊവിഡ് കാലം സുഹൃത്തുക്കളുടെ കൂടിച്ചേരലുകളേയും വിലക്കിയിരിക്കുകയാണ്. ഒരുമിച്ചുള്ള സമയം ചെലവിടൽ ഓരോരുത്തരും ഒരുപാട് മിസ് ചെയ്യുകയുമാണ്. സെലിബ്രിറ്റികളാകട്ടെ സിനിമാത്തിരക്കുകൾക്കിടയിലും ഉറ്റ സുഹൃത്തുക്കളെ പോയി കാണാനും വിശേഷങ്ങൾ പങ്കുവെയ്ക്കാനും കണ്ടെത്തുന്ന സമയവും ഇപ്പോൾ കുറഞ്ഞിരിക്കുകയാണ്. എങ്കിലും എല്ലാ തടസങ്ങളേയും മാറ്റി നിർത്തി ആത്മമിത്രങ്ങളായ മഞ്ജു വാര്യർ, സംയുക്താ വർമ്മ എന്നിവരെ കണ്ട ഭാവനയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.

‘നിർബന്ധമുള്ള എം ബി എസ് കൂടലുകൾ’ എന്ന ഹാഷ്ടാഗോടെയാണ് ഭാവന ഇൻസ്റ്റയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലോക്ക്ഡൗണിൽ ഒരുമിച്ചിരിക്കുകയാണ് മൂവരും. ദൈവം തരാൻ മറന്ന കൂടപ്പിറപ്പുകളാണ് നല്ല കൂട്ടുകാരികൾ എന്ന അടിക്കുറിപ്പോടെയാണ് ഭാവന ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Exit mobile version