കേരളത്തില്‍ ഓണാഘോഷവുമായി നയന്‍താര; കൂട്ടിന് വിഘ്‌നേഷും, വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോള്‍ ഇരുവരുടെയും ഓണാഘോഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കേരളത്തില്‍ ഓണം ആഘോഷിക്കുന്ന നയന്‍സിനെയും വിഘ്‌നേഷിന്റെയും ചിത്രങ്ങളാണ് വൈറലാകുന്നത്.

കൊച്ചിയിലെ നയന്‍സിന്റെ വസതിയില്‍ നിന്നുള്ള ചിത്രങ്ങള്‍ വിഘ്‌നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കസവുസാരിയില്‍ അതിമനോഹരിയായാണ് നയന്‍സ് എത്തിയത്. മുണ്ടും ഷര്‍ട്ടുമായിരുന്നു വിഘ്‌നേഷിന്റെ വേഷം. ആരാധകര്‍ക്ക് ഓണാശംസകള്‍ നേരാനും വിഘ്‌നേഷ് മറന്നില്ല.

Exit mobile version