ജയസൂര്യ-പ്രജേഷ് സെന്‍ ചിത്രം ‘വെള്ളം’; ടീസര്‍ പുറത്തുവിട്ടു

‘ക്യാപ്റ്റന്‍’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ജയസൂര്യയെ നായകനാക്കി ജി പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘വെള്ളം’ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടു. ജയസൂര്യയ്ക്ക് പിറന്നാള്‍ സമ്മാനമായാണ് ടീസര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തില്‍ താരം ഒരു മുഴുകുടിയന്റെ വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചന.

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പ്രജേഷ് സെന്‍ ആണ്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്‌നേഹ പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Exit mobile version