നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രീകരണം പുനഃരാരംഭിച്ച് ‘കെജിഎഫ് 2’

ആരാധകര്‍ ഏറെ ആകാക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കെജിഎഫ് 2’.കൊവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഇപ്പോഴിതാ നീണ്ട ആറ് മാസങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്. ബംഗളൂരുവിലെ ഒരു സ്റ്റുഡിയോയിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. നടന്‍ പ്രകാശ് രാജ്, നടി മാളവിക അവിനാശ് എന്നിവരുടെ രംഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്.

‘ആറുമാസങ്ങള്‍ക്ക് ശേഷം.കോവിഡ് ബ്രേക്ക് തകര്‍ന്നു.ഇന്ന് ഷൂട്ടിങ്! പുനര്‍ജന്‍മം പോലെ തോന്നുന്നു! ഏത് സിനിമയാണ് എന്ന് ഊഹിക്കുക’ എന്നാണ് യഷിനൊപ്പമുള്ള ചിത്രം പങ്കുവച്ച് മാളവിക ട്വീറ്റ് ചെയ്തത്.

പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവീണ ടണ്ടന്‍, ശ്രിനിഥി ഷെട്ടി, ആനന്ദ് നാഗ് എന്നിവരും അഭിനയിക്കുന്നുണ്ട്. നേരത്തെ ഒക്ടോബര്‍ 23നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. പുതുക്കിയ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

Exit mobile version