സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘ദശരഥം’ സിനിമയില്‍ നിന്നും കട്ട് ചെയ്ത സീന്‍

1989ല്‍ മോഹന്‍ലാലിനെ നായകനാക്കി ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ദശരഥം’. വാടക ഗര്‍ഭപാത്രത്തിലൂടെ അച്ഛനാകാന്‍ ഒരുങ്ങുന്ന രാജീവ് മേനോന്റെ കഥയാണ് ചിത്രം പറഞ്ഞത്. രാജീവ് മേനോനായാണ് ചിത്രത്തില്‍ എത്തിയത് മോഹന്‍ലാല്‍ ആണ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ചിത്രത്തില്‍ നിന്നും കട്ട് ചെയ്ത ഒരു സീനാണ്.

കൃത്രിമ ബീജസങ്കലനത്തിനായി മോഹന്‍ലാല്‍ ബീജം ശേഖരിക്കേണ്ടി വരുന്ന സാഹചര്യത്തിലെ കട്ട് ചെയ്ത് കളഞ്ഞ സീനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാലിനൊപ്പം സുകുമാരനും മുരളിയുമാണ് ഈ രംഗത്തിലുള്ളത്. രേഖ, സുകുമാരി, നെടുമുടി വേണു, കെപിഎസി ലളിത എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്.

തിരക്കഥാകൃത്തും സബ്‌ടൈറ്റിലറുമായ വിവേക് രഞ്ജിത്താണ് ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. ദശരഥത്തിലെ ഈ രസകരമായ സീന്‍ നിങ്ങള്‍ ടിവിയില്‍ കാണാനിടയില്ല, ചില കാരണങ്ങളാണ് അത് കട്ട് ചെയ്തിരുന്നു എന്നാണ് വീഡിയോ പങ്കുവെച്ച് കൊണ്ട് വിവേക് ട്വിറ്ററില്‍ കുറിച്ചത്.

Exit mobile version