പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി ഫഹദിന്റെ ‘സീ യൂ സൂണ്‍’; ട്രെയിലര്‍ പുറത്തുവിട്ടു

ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ ‘സീ യൂ സൂണ്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സൂപ്പര്‍ ഹിറ്റ് ചിത്രം ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്നതാണ് ട്രെയിലര്‍. ഫഹദിനെ കൂടാതെ റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍, സൈജു കുറുപ്പ്, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ഫഹദും നസ്രിയയും ചേര്‍ന്നാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും മഹേഷ് നാരായണന്‍ ആണ്. ഇതിന് പുറമെ ചിത്രത്തിന്റെ എഡിറ്റിംഗും വിര്‍ച്വല്‍ സിനിമാറ്റോഗ്രഫിയും നിര്‍വഹിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. സെപ്തംബര്‍ 1 ന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യും.

Exit mobile version