‘ഫൈനല്‍ ടച്ച് ഫ്രം ലാലേട്ടന്‍’; മരക്കാറിന്റെ സെറ്റില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് ബാബുരാജ്

ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിക്കുന്ന ചിത്രമാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റില്‍ നിന്നും പകര്‍ത്തിയ രസകരമായ ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് നടന്‍ ബാബുരാജ്. മോഹന്‍ലാല്‍ തന്റെ മുഖത്ത് മേക്കപ്പ് ഇടുന്ന ചിത്രമാണ് ‘ഫൈനല്‍ ടച്ച് ഫ്രം ലാലേട്ടന്‍’ എന്ന തലക്കെട്ടോടെ ബാബുരാജ് ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്. മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാല്‍ ആണ്. മഞ്ജു വാര്യരാണ് നായികയായി എത്തുന്നത്.

കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ബോളിവുഡ് താരം സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍, അര്‍ജുന്‍ സര്‍ജ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. നൂറു കോടി രൂപ ചെലവില്‍ ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് വൈറസ് ബാധയും തുടര്‍ന്ന് വന്ന ലോക്ഡൗണും കാരണം മാര്‍ച്ച് 26ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചിരുന്നു.
അതേസമയം ചിത്രം ഒടിടി റിലീസിനില്ലെന്ന കാര്യവും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.

Exit mobile version