ഇവനാണ് സമന്യു രുദ്ര; അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് കൈലാസ് മേനോന്‍

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സംഗീത സംവിധായകന്‍ കൈലാസ് മേനോന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് തനിക്ക് ആണ്‍കുഞ്ഞ് പിറന്ന വിവരം കൈലാസ് മേനോന്‍ അറിയിച്ചത്. സമന്യു രുദ്ര എന്നാണ് കുഞ്ഞിന് നല്‍കിയിരിക്കുന്ന പേര്.

മകന്റെ ചിത്രം പങ്കുവെച്ചതിനൊപ്പം പ്രത്യേകത നിറഞ്ഞ കുഞ്ഞിന്റെ പേരിന് പിന്നിലെ രഹസ്യവും കൈലാസ് വെളിപ്പെടുത്തിയിട്ടുണ്ട്. സമന്യു എന്നതും രുദ്ര എന്നതും ശിവന്റെ പേരുകളാണ്. ഒരേ മനസുള്ളവര്‍ എന്നാണ് സമന്യയുടെ അര്‍ഥം. ദുരിതത്തിന്റെയും തിന്മയുടെയു അന്തകന്‍ എന്നാണ് രുദ്രയുടെ അര്‍ഥം.

ഭാര്യ ശിവന്റെ വലിയ ഭക്തയായതിനാലാണ് ഈ പേര് തിരഞ്ഞെടുത്തതെന്നാണ് കൈലാസ് പറഞ്ഞത്. അവതാരകയും അഡ്വക്കേറ്റുമായ അന്നപൂര്‍ണ ലേഖ പിള്ളയാണ് കൈലാസിന്റെ ഭാര്യ. 2015 ലാണ് ഇരുവരും വിവാഹിതരാകുന്നത്

Exit mobile version