മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീനു മാത്യുവിന് വയസ് 52 എന്ന് ഗൂഗിള്‍; സത്യം വെളിപ്പെടുത്തി താരം

ലാല്‍ജോസ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ‘ഇമ്മാനുവല്‍’ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് റീനു മാത്യു. എന്നാല്‍ മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച റീനു മാത്യുവിന് വയസ് 52 എന്നാണെന്നാണ് ഗൂഗിള്‍ പറയുന്നത്. ഇതേ തുടര്‍ന്ന് റീനു ഇനി ഫീമെയില്‍ മമ്മൂട്ടി ആണോ എന്ന ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ പ്രായത്തെ കുറിച്ച് വെളിപ്പെടുത്തി താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ’52ലേക്ക് എത്താന്‍ ഇനിയും ഒരുപാട് ദൂരമുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഗൂഗിള്‍ ജി 52-ല്‍ സ്റ്റക്ക് ആയിരിക്കുകയാണ്’ എന്നാണ് റീനു നല്‍കിയിരിക്കുന്ന മറുപടി.

അഞ്ചു സുന്ദരികള്‍, അലക്സ് പാണ്ഡ്യന്‍, സപ്തമ ശ്രീ തസ്‌കരാഃ, ഇയ്യോബിന്റെ പുസ്തകം എന്നിവയാണ് റീനുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ എയര്‍ ഹോസ്റ്റസ് കൂടിയാണ് താരം.

Exit mobile version