കുപ്പത്തൊട്ടിയാണ് നീ, ചെരുപ്പൂരി അടിക്കും നിന്നെ; പീറ്ററുമായുള്ള മൂന്നാം വിവാഹത്തില്‍ പ്രതികരിച്ച നടി ലക്ഷ്മി രാമകൃഷ്ണനെ ലൈവ് അഭിമുഖത്തിനിടെ ചീത്ത വിളിച്ച് വനിത

ലൈവ് അഭിമുഖത്തിനിടെ നടി ലക്ഷ്മി രാമകൃഷ്ണനെ പരസ്യമായി ചീത്ത വിളിച്ച് നടി വനിത വിജയകുമാര്‍. തന്റെ സ്വകാര്യ ജീവിതത്തില്‍ കടന്നുകയറി സംസാരിച്ചതിനായിരുന്നു വനിത ലക്ഷ്മി രാമകൃഷ്ണനെ വഴക്ക് പറഞ്ഞത്. അഭിമുഖം തുടങ്ങുന്നതിനു മുമ്പ് തന്നെ കാര്യങ്ങള്‍ കൈവിട്ട് പോയ അവസ്ഥയായിരുന്നു.

ഏറെ വിവാദമായ വനിത-പീറ്റര്‍ പോള്‍ വിവാഹവുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെയാണ് വഴക്കും ബഹളവും ഉണ്ടായത്. മുമ്പ് ഈ വിഷയത്തില്‍ ട്വിറ്ററിലൂടെ ലക്ഷ്മി രാമകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. ഇത് തനിക്ക് ഇഷ്ടമായില്ലെന്നും ട്വിറ്ററിലൂടെ തന്നെ അപമാനിച്ച ലക്ഷ്മിയെ പരസ്യമായി രണ്ട് പറയാനാണ് താനിവിടെ വന്നതെന്നുമായിരുന്നു വനിത തുടക്കത്തില്‍ തന്നെ പറഞ്ഞത്.

രണ്ട് പേരുടെ ഇടയില്‍ നടന്ന ഒരു കാര്യത്തെ പുറത്തുനിന്നും ഒരാള്‍ നോക്കി കണ്ടിട്ട് എന്ത് കൊള്ളരുതായ്മയും പറയാമോ ? എന്താണ് നിങ്ങളുടെ പ്രശ്‌നം. നിങ്ങളൊരു ജഡ്ജിയാണോ? വിവാഹപ്രശ്‌നങ്ങളില്‍ ഇടപെടാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത.’ഇതായിരുന്നു വനിതയുടെ ആദ്യ ചോദ്യം.

ക്ഷുഭിതയായ വനിത ലക്ഷ്മിക്ക് സംസാരിക്കാന്‍ പോലും അവസരം പോലും നല്‍കിയില്ല. നീ ആരാണ് പുരുഷനെ മോശം പറയാന്‍. വെറുതെ വിടില്ല. ഒരാളെയും ഇനി ഇങ്ങനെ വിളിക്കാന്‍ പാടില്ല. പൈസയ്ക്കു വേണ്ടി ഒരു കുടുംബത്തെയും തകര്‍ക്കരുത്. കുപ്പത്തൊട്ടിയാണ് നീ. തെരുവില്‍ വഴക്കു കൂടുന്നത് ആരാണ്. നീ ആരാണ്. മറുപടി പറ. ഇത് റെക്കോര്‍ഡ് ചെയ്ത് നിന്നെ നാറ്റിക്കും. ചെരുപ്പൂരി അടിക്കും നിന്നെ.’വനിത പൊട്ടിത്തെറിച്ചു.

കലിയടക്കാനാവാതെ ലക്ഷ്മിയും പ്രതികരിച്ചു. ഒരു അവതാരകന്‍ വിളിച്ചിട്ടാണ് താന്‍ ലൈവില്‍ എത്തിയതെന്നും ഇങ്ങനെ തെരുവില്‍ വഴക്കും ബഹളുമായി നടക്കുന്ന സ്ത്രീയുമായി സംസാരിക്കാന്‍ തനിക്ക് യാതൊരു താല്‍പര്യവുമില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.

വനിത അസഭ്യം പറയാനും കൂടി തുടങ്ങിയതോടെ ഫോണ്‍ കട്ട് ചെയ്ത് അഭിമുഖം പാതി വഴിയിലാക്കി ലക്ഷ്മി രാമകൃഷ്ണന്‍ പോകുകയുണ്ടായി. ഇതോടെ വനിതയുടെ ദേഷ്യം മുഴുവന്‍ അവതാരകനിലേയ്ക്കായി. എന്തായാലും ഈ വീഡിയോ അഭിമുഖം സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.നിരവധി പേരാണ് സംഭവത്തില്‍ പ്രതികരിച്ചത്. ട്രോളന്മാരും വീഡിയോ വെറുതേ വിട്ടില്ല.

Exit mobile version