“നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങാം”; ബലി അര്‍പ്പിച്ച് അലി അക്ബര്‍; വാരിയംകുന്നന്‍ വീണ്ടും ചര്‍ച്ചയാകുന്നു

വാരിയംകുന്നത്ത് മുഹമ്മദ് ഹാജിയുടെ ജീവിതവുമായി ബന്ധപ്പെട്ട് ഒരുങ്ങുന്ന സിനിമ വീണ്ടും ചര്‍ച്ചയാകുന്നു. സംവിധായകന്‍ അലി അക്ബര്‍ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റിന് പിന്നാലെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. കര്‍ക്കിട വാവിന് ബലി അര്‍പ്പിക്കുന്ന ചിത്രമായിരുന്നു അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത്.

‘കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു.കുഴികളില്‍ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു.അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ.നല്ലത് വരട്ടെ പൂര്‍വ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം- എന്നാണ് ബലി അര്‍പ്പിക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് അലി അക്ബര്‍ കുറിച്ചത്.

ആഷിഖ് അബു വാരിയംകുന്നന്‍ എന്ന സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ ഇതേ കഥയുമായി ഒരു ചിത്രം അലി അക്ബറും പ്രഖ്യാപിച്ചിരുന്നു. പൊതുജനത്തില്‍ നിന്നും പണം സ്വീകരിച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതക്കഥ പറയുന്ന സിനിമ നിര്‍മിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. 50 ലക്ഷത്തിലേറെ രൂപ ഇതിനോടകം അക്കൗണ്ടിലെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്:

ഇന്ന് പിതൃ ബലി, നാം പറയാന്‍ പോവുന്നതും കുറേ ആത്മാക്കളുടെ നൊമ്പരം തന്നെ, അവര്‍ക്ക് ബലിയിട്ട് കൊണ്ട് തുടങ്ങണം ഇങ്ങിനെ പറഞ്ഞത് ഒരു ക്രിസ്ത്യാനി സാമുവല്‍ കൂടല്‍, പിതൃക്കള്‍ക്ക് ജാതിയും മതവും ഉണ്ടായിരുന്നില്ല, നാം കല്പ്പിച്ചു നല്കിയതാണെല്ലാം,ഞാന്‍ എന്നഹങ്കരിക്കുന്നതിന്റെ കാരണം അവരാണല്ലോ, അവരെ സ്മരിക്കുക, എത്രയോ കോടി ജന്മങ്ങളുടെ ഒരു ഇഴയായി നാമിങ്ങനെ നില്‍ക്കുമ്പോള്‍ ഇന്നലെകളെ കുറിച്ചൊരു ഓര്‍മ്മ പുതുക്കലും നന്ദി പറയലും……കുറേ ദിവസമായി ചരിത്രം കുഴിക്കുന്നു… കുഴികളില്‍ പിടഞ്ഞ ഒരുപാട് ആത്മാക്കളെ കണ്ടു… അവരുടെ മോക്ഷത്തിനും ഇതുപകരിക്കട്ടെ….നല്ലത് വരട്ടെ പൂര്‍വ്വികരുടെ അനുഗ്രഹം ഉണ്ടാവട്ടെ.. നമുക്ക് മുന്നോട്ട് പോകാം. ര്‍മ്മത്തില്‍ സഹായിച്ച സാബു കൊയ്യേരിക്കും കുടുംബത്തിനും നന്ദി…

Exit mobile version