ട്രോളുകള്‍ക്കുള്ള മറുപടി; നിലമുഴുതുന്ന വീഡിയോയുമായി സല്‍മാന്‍ ഖാന്‍

കര്‍ഷകര്‍ക്ക് ആദരമര്‍പ്പിച്ച് സല്‍മാന്‍ ഖാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രം നിരവധി ട്രോളുകള്‍ക്ക് കാരണമായിരുന്നു. ‘എല്ലാ കര്‍ഷകരെയും ബഹുമാനിക്കുക’ എന്ന് കുറിച്ച് ശരീരം മുഴുവന്‍ ചെളിയായിരിക്കുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സല്‍മാന്‍ ഖാന്റെ പോസ്റ്റ്. ഈ ചിത്രത്തെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്ത് പ്രഹസനമാണ് എന്ന് ചോദിച്ച് കൊണ്ട് മലയാളത്തിലുള്ള കമന്റുകളും ചിത്രത്തിന് താഴെ വന്നിരുന്നു.

ഇപ്പോഴിതാ ട്രാക്ടറുപയോഗിച്ച് നിലമുഴുതുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ലോക്ക് ഡൗണ്‍ സമയം കൃഷി ചെയ്താണ് സല്‍മാന്‍ ഖാന്‍ സമയം കളയുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു. കൃഷി ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ സല്‍മാന്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

മുംബൈ പന്‍വേലിലെ ഫാം ഹൗസിലാണ് താരമിപ്പോള്‍ ഉള്ളത്. സല്‍മാന്റെ സഹോദരി അര്‍പ്പിത ഖാന്‍, ഭര്‍ത്താവ് ആയുഷ്മാന്‍ ശര്‍മ്മ, ഇവരുടെ കുട്ടികള്‍, നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരും താരത്തിനൊപ്പം ഫാം ഹൗസിലുണ്ട്.

Exit mobile version