‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് അനുഭവിക്കും’; സോഷ്യല്‍ മീഡിയയിലെ പോസ്റ്റിന് മോശം കമന്റിട്ട ആള്‍ക്കെതിരെ നിയമ നടപടിയുമായി വീണ നായര്‍

സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് മോശം കമന്റിട്ട ആള്‍ക്കെതിരെ നിയമ നടപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് വീണ നായര്‍. താരം തന്നെയാണ് ഈ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജോണ്‍സണ്‍ തോമസ് എന്നയാളാണ് മോശം കമന്റിട്ടത്. ഇയാളുടെ കമന്റിന്റെയും പ്രൊഫൈലിന്റെയും സ്‌ക്രീന്‍ ഷോട്ടും വീണ ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

‘ഓരോ നെഗറ്റീവ് കമന്‍സ് കാണുമ്പോഴും പോട്ടെ പോട്ടെ എന്ന് വെക്കും, ഇനി അത് പറ്റില്ല, നീ ഏതവന്‍ ആയാലും 24 മണിക്കൂറിനുള്ളില്‍ നീ ചെയ്തതിന് നിയമപരമായി തന്നെ അനുഭവിക്കും’ എന്നാണ് വീണ ഫേസ്ബുക്കില്‍ കുറിച്ചത്. നിരവധി പേരാണ് വീണയ്ക്ക് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുള്ളത്.

Exit mobile version