പലരും കല്യാണത്തിന് മുമ്പേ തന്നെ എന്നെയും വിഷ്ണുവിനെയും തമ്മില്‍ വേര്‍പിരിച്ചിരുന്നു, വിവാഹത്തിന് പിന്നാലെ തുറന്നുപറച്ചിലുമായി മീര അനില്‍

അവതാരകയായി എത്തി മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം നേടിയ മീര അനില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് വിവാഹിതയായത്. വിഷ്ണുവാണ് മീരയ്ക്ക് താലിചാര്‍ത്തിയത്. താരത്തിന്റെ വിവാഹ വീഡിയോയും ഫോട്ടോകളും എല്ലാം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ആറ്റുകാല്‍ ക്ഷേത്രത്തില്‍ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹ ചടങ്ങുകള്‍. കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്ത ചടങ്ങില്‍ മീര വികാരാധീനയാകുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. താലികെട്ടുന്നതിന് മുമ്പ് താരം പൊട്ടിക്കരഞ്ഞതില്‍ സോഷ്യല്‍മീഡിയയില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നു.

”താലി കെട്ടും മുമ്പ് ഞാന്‍ കരഞ്ഞു പോയി. രണ്ടാണ് കാരണം. ഒന്ന് ഏറ്റവും പ്രിയപ്പെട്ട ആളിനൊപ്പം ജീവിച്ചു തുടങ്ങുന്നതിന്റെ സന്തോഷം. മറ്റൊന്ന് അച്ഛനെയും അമ്മയെയും വിട്ടു പോകുന്നതിന്റെ വിഷമം. ഞാന്‍ ഒറ്റ മോളാണ്. വീടുമായി വൈകാരികമായി വളരെ അടുപ്പമുള്ള ആളുമാണ് ഞാന്‍. അച്ഛനും ഭയങ്കര കരച്ചിലായിരുന്നു” എന്ന് വീഡിയോ വൈറലായതിന് പിന്നാലെ മീര പ്രതികരിച്ചു.

ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തോടായിരുന്നു മീര ഇക്കാര്യം പറഞ്ഞത്. വിവാഹത്തിനു മുന്‍പു തന്നെ പലരും താനും വിഷ്ണുവും ഡിവോഴ്‌സ് ആയെന്നു വരെ പറഞ്ഞു. നിശ്ചയം നടന്നിട്ട് 6 മാസം കഴിഞ്ഞു. സോഷ്യല്‍ മീഡിയയിലൊക്കെ വലിയ വാര്‍ത്തകള്‍ വന്നു. ഞാന്‍ പലയിടത്തും പോകുമ്പോള്‍ എല്ലാവരും ചോദിക്കുക ‘കല്യാണം കഴിഞ്ഞിട്ടും ചെക്കനെ കാണുന്നില്ലല്ലോ. എന്താ ഡിവോഴ്‌സ് ആണോ’ എന്നാണെന്ന് മീര പറയുന്നു.

തന്റെ കല്യാണമല്ല കല്യാണനിശ്ചയമാണ് കഴിഞ്ഞതെന്നു പറഞ്ഞു പറഞ്ഞു മടുത്തു. ലോക്ക് ഡൗണ്‍ ആയപ്പോള്‍ എനിക്കും വിഷ്ണുവിനും കാണാന്‍ പറ്റുമായിരുന്നില്ല. ഏപ്രില്‍ തൊട്ട് എഴുപത് എണ്‍പത് ദിവസം ഞങ്ങള്‍ തമ്മില്‍ നേരില്‍ കണ്ടിട്ടില്ല. അതിന്റെ സങ്കടത്തിനിടെയാണ് ഈ നെഞ്ചുതകര്‍ക്കുന്ന ചോദ്യമെന്നും മീര പറയുന്നു.

ലോകത്താകമാനം കൊറോണ ഭീതിപരത്തുമ്പോള്‍ മലയാളികള്‍ക്ക് മറ്റുള്ളവരുടെ ജീവിതത്തില്‍ എന്തെങ്കിലും ദുരന്തം സംഭവിച്ചോ എന്നറിയാനാണ് ആകാംക്ഷ എന്നതാണ് മറ്റൊരു തമാശ. അതിനിടെ വലിയ വേദനയുണ്ടായ ഒരു സംഭവമുണ്ടായി.

ഒരിക്കല്‍ ഞാന്‍ ഒരു സ്ഥലത്ത് കാറില്‍ ചെന്നിറങ്ങുമ്പോള്‍ ഒരു ചേച്ചി വന്ന് കാറിനകത്തേക്ക് ഏന്തിവലിഞ്ഞ് നോക്കിയിട്ട് ചോദിക്കുവാ, ”യൂ ട്യൂബില്‍ കല്യാണം കഴിഞ്ഞതു കണ്ടു. ഭര്‍ത്താവ് ഒപ്പം ഇല്ലേ…? ” എന്ന്. കല്യാണമല്ല നിശ്ചയമാണ് കഴിഞ്ഞത് എന്നു ഞാന്‍ പറഞ്ഞപ്പോള്‍ ”അല്ല കല്യാണം കഴിഞ്ഞ് ഡിവോഴ്‌സ് ആയി എന്ന് യൂട്യൂബില്‍ കണ്ടല്ലോ” എന്നാണ് അവര്‍ പറഞ്ഞത്. ഞാന്‍ അന്തം വിട്ടു നിന്നു പോയി- എന്നും മീര പറയുന്നു.

Exit mobile version