രണ്ടാം വരവിൽ പലരും നായികയാവാൻ മടിച്ചു; പിന്നീട് താരമൂല്യം ഉയർന്നതോടെ അവരൊക്കെ വിളിക്കാൻ തുടങ്ങി: കുഞ്ചാക്കോ ബോബൻ

അരങ്ങേറ്റത്തിൽ തന്നെ തരംഗമുണ്ടാക്കിയതിന് പിന്നാലെ നീണ്ട തിരിച്ചടികകളോടെ ഇടവേള എടുക്കുകയും തിരിച്ചുവരവിൽ വലിയ ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്ത താരമാണ് കുഞ്ചാക്കോ ബോബൻ തന്റി തിരിച്ചുവരവിനെ കുറിച്ചും താരമൂല്യം ഉയർന്നതിനെ കുറിച്ചും മനസ് തുറന്ന് രംഗത്തെത്തിയ താരത്തിന് സോഷ്യൽമീഡിയ വലിയ പിന്തുണയാണ് നൽകുന്നത്.

1997-ൽ അരങ്ങേറിയ മലയാളികളുടെ ചാക്കോച്ചൻ പിന്നീട് നിരവധി ചിത്രങ്ങൾ പരാജയപ്പെട്ടപ്പോൾ 2006 നു ശേഷം അദ്ദേഹം സിനിമയിൽ നിന്ന് തന്നെ മാറി നിൽക്കുകയായിരുന്നു. പിന്നീട് തിരിച്ചുവന്ന തനിക്കു താരമൂല്യം കുറവായിരുന്നതിനാൽ തന്റെ കൂടെയഭിനയിക്കാൻ നായികമാരെ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

ഒരുപാട് നായികമാരെ താൻ ഇങ്ങനെ അടുത്ത പടത്തിൽ അഭിനയിക്കാൻ വിളിച്ചപ്പോൾ അവരൊന്ന് വലിഞ്ഞ് നിന്നിട്ടുണ്ട് എന്നും എന്നാൽ അവരുടെ ഭാഗത്തു നിന്ന് കൂടി ചിന്തിച്ചത് കൊണ്ട് തനിക്കു അതിൽ വിഷമം തോന്നിയിട്ടില്ല എന്നും അദ്ദേഹം പറയുന്നു. മ

ാർക്കറ്റ് വാല്യൂ മാറിയപ്പോൾ അവരൊക്കെ വിളിക്കാറുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രാഫിക്, സീനിയർസ്, മല്ലു സിംഗ്, റോമൻസ്, ഓർഡിനറി തുടങ്ങിയ ചിത്രങ്ങളുടെ വിജയമാണ് തിരിച്ചു വരവിൽ നിർണായകമായത്. സിനിമയിൽ താൻ തിരിച്ചുവന്നപ്പോൾ ഒരുപാട് പേരുടെ പിന്തുണ തനിക്കുണ്ടായിരുന്നു എന്നും കുഞ്ചാക്കോ ബോബൻ പറയുന്നുണ്ട്.

Exit mobile version