മേജര്‍ രവി പൊലീസ് വേഷത്തില്‍ എത്തുന്നു

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആണ് ചിത്രത്തിലെ നായകന്‍. ഗോകുലിന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ് മേജര്‍ രവി അഭിനയിക്കുന്നത്

ജയറാം കൈലാസ് സംവിധാനം ചെയ്യുന്ന പപ്പുവിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി മേജര്‍ രവി
വീണ്ടും എത്തുന്നു. പൊലീസ് കോണ്‍സ്റ്റബിള്‍ വേഷത്തിലാണ് മേജര്‍ രവി ചിത്രത്തില്‍ ഉടനീളം അഭിനയിക്കുന്നത്.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് ആണ് ചിത്രത്തിലെ നായകന്‍. ഗോകുലിന്റെ കഥാപാത്രത്തിന്റെ അച്ഛനായാണ് മേജര്‍ രവി അഭിനയിക്കുന്നത്. പുതുമിഖ നായിക ഇഷ്‌നി റാണിയാണ് ചിത്രത്തിലെ നായിക. ഗോകുലിനു പുറമേ ഗണപതിയാണ് മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഉമേഷ് കൃഷ്ണന്‍ ആണ് തിരക്കഥ എഴുതിയിരിക്കുന്നത്

പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിക്കുന്ന ചിത്രം ബാക്‌വാട്ടര്‍ സറ്റുഡിയോസിനു വേണ്ടി ജയലാല്‍ മേനോന്‍ നിര്‍മിക്കുന്നു .ക്യാമറ അബ്ദുള്‍ റഹീം ,എഡിറ്റിങ് രഞ്ജന്‍ എബ്രഹാം , സംഗീതം അരുള്‍ ദേവ് , ഗാനരചന റഫീഖ് അഹമ്മദ് , പി റ്റി ബിനു , ജയശ്രീ കിഷോര്‍. അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍ , കോസ്റ്റിയൂം സ്റ്റെഫി സേവ്യര്‍ , പ്രൊഡക്?ഷന്‍ കണ്‍ട്രോളര്‍ നിസാര്‍ മുഹമ്മദ് , മേക്കപ്പ് പ്രദീപ് രംഗന്‍ , ആര്‍ട്ട് നാഥന്‍ മണ്ണൂര്‍ , സ്റ്റില്‍ ക്ലിന്റ് ബേബി , പി.ആര്‍.ഓ ദിനേശ് എസ് എന്നിവരാണ് ചിത്രത്തിലെ മറ്റു അണിറ പ്രവര്‍ത്തകര്‍.

Exit mobile version