താലി കെട്ടുന്നതിന് മുമ്പ് പൊട്ടിക്കരഞ്ഞ് മീര, ആശ്വസിപ്പിച്ച് വിഷ്ണു, അവതാരക മീര അനിലിന്റെ വിവാഹ വീഡിയോ കാണാം

അവതാരകയും നടിയുമായ മീര അനില്‍ കഴിഞ്ഞ ദിവസമാണ് വിവാഹിതയായത്. വിഷ്ണു ആണ് മീരയ്ക്ക് താലി ചാര്‍ത്തിയത്. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് തിരുവനന്തപുരത്ത് ക്ഷേത്രത്തില്‍ വച്ചു നടന്ന വിവാഹ ചടങ്ങില്‍ ഏതാനും ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.

മീരയുടെയും വിഷ്ണുവിന്റെയും വിവാഹ വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോ ഇതിനോടകം നിരവധി പേരാണ് കണ്ടത്. കേരളീയ വസ്ത്രമണിഞ്ഞായിരുന്നു മീരയും വിഷ്ണുവും അമ്പലത്തിലെത്തിയത്. താലികെട്ട് ചടങ്ങിനുമുമ്പ് പൊട്ടിക്കരയുന്ന മീരയേയും വീഡിയോയില്‍ കാണാം.

ഈ കഴിഞ്ഞ ജനുവരിയില്‍ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ജൂണ്‍ അഞ്ചിനായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കോവിഡ് പ്രതിസന്ധികള്‍ മൂലം നീണ്ടുപോകുകയായിരുന്നു. മലയാളത്തിലെ തിരക്കേറിയ അവതാരകരില് ഒരാളാണ് മീര.

നിരവധി സ്റ്റേജ് ഷോ, ടെലിവിഷന്‍ പരിപാടികള്‍ എന്നിവയിലൂടെ മലയാളികളുടെ പ്രിയ അവതാരകമാരിലൊരാളായി മാറാന്‍ മീരയ്ക്ക് ചുരുങ്ങിയ കാലംകൊണ്ട് തന്നെ കഴിഞ്ഞു. ടെലിവിഷന്‍ അവതാരകയായാണ് മീരയുടെ തുടക്കം. പിന്നീട് സ്റ്റേജ് ഷോകളും ചെയ്തു. അവതാരക മാത്രമല്ല, മീര ഒരു നര്‍ത്തകി കൂടിയാണ്. മിലി എന്ന ചിത്രത്തിലും താരം വേഷമിട്ടിട്ടുണ്ട്.

Exit mobile version