‘ധര്‍മ്മരാജ്യ’; തിരുവിതാംകൂറിലെ ചരിത്ര നായകന്റെ കഥയുമായി ആര്‍എസ് വിമല്‍

‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ആര്‍എസ് വിമല്‍. ഇപ്പോവിതാ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ചിത്രവുമായി രംഗത്ത് എത്തിയിരിക്കുകയാണ് വിമല്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിമല്‍ ഈ കാര്യം വ്യക്തമാക്കിയത്. ‘തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ ചരിത്രത്തില്‍ നിന്നും ഒരു നായക കഥാപാത്രം പുനര്‍ സൃഷ്ടിക്കപ്പെടുന്നു’ എന്നാണ് വിമല്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

‘ധര്‍മ്മരാജ്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ ഒരു സൂപ്പര്‍ സ്റ്റാര്‍ പ്രധാന വേഷത്തില്‍ എത്തുമെന്നാണ് വിമല്‍ വ്യക്തമാക്കിയത്. പൂര്‍ണമായും വിര്‍ച്വല്‍ പ്രൊഡക്ഷന്റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രം കൂടിയാണിത്. ലണ്ടനിലെ ഐസോലൗ സ്റ്റുഡിയോയും പൂജ സ്റ്റുഡിയോയും സംയുക്ത സഹകരണത്തോടെയാണ് വിര്‍ച്വല്‍ സ്‌ക്രീനുകള്‍ തയ്യാറാക്കുക

പ്രമുഖ പ്രൊഡക്ഷന്‍ കമ്പനിയായ പൂജ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈ ബ്രഹ്മാണ്ഡ ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് വിമല്‍ തന്നെയാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുക.

Exit mobile version