ഇസക്കുട്ടന് ആനവണ്ടി സമ്മാനിച്ച് രമേഷ് പിഷാരടി; നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്ന് ആരാധകന്‍

മകനുമൊത്തുമുള്ള ഓരോ സുന്ദര നിമിഷങ്ങളും ചാക്കോച്ചന്‍ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ ഇസഹാക്ക് എന്ന ഇസക്കുട്ടന് രമേഷ് പിഷാരടി സമ്മാനിച്ച കളിപ്പാട്ടങ്ങളുടെ ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ചാക്കോച്ചന്റെ ഇസക്കുട്ടന് ഒരു ആനവണ്ടിയും വാക്കറുമാണ് പിഷാരടി സമ്മാനിച്ചിരിക്കുന്നത്.

‘ജൂനിയറിനുള്ള കളിപ്പാട്ടങ്ങള്‍. രമേഷ് പിഷു സംരംഭം’ എന്ന അടിക്കുറിപ്പോടെയാണ്‌ ചാക്കോച്ചന്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചത്.

എന്തായാലും പതിവുപോലെ ചിത്രത്തിന് രസകരമായ കമന്റുകളുമായി ആരാധകരുമെത്തി. നഷ്ടത്തിലോടുന്ന സ്ഥാപനം നൈസായി കുഞ്ഞിന് കൊടുത്തു അല്ലേ എന്നാണ് ഒരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. കൊച്ചിന്റെ അപ്പനാണോ ബസിന്റെ കണ്ടക്ടര്‍ എന്നാണ് മറ്റൊരു ആരാധകന്‍ കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം ഇസക്കുട്ടന്‍ ഈ കളിപ്പാട്ടം കൊണ്ടു കളിക്കുന്ന ചിത്രം വേണമെന്നും ചിലര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version