ചലഞ്ച് ഏറ്റെടുത്ത് ഡോക്ടറും; നീരജ് മാധവിന്റെ ‘പണി പാളി’ ഗാനത്തിന് പിപിഇ കിറ്റ് ധരിച്ച് ചുവടുവെച്ച് ഡോ. ശ്രുതി ടാമ്പേ, തരംഗമായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത് ഗായകനും ഡാന്‍സറും കൂടിയായ നടന്‍ നീരജ് മാധവിന്റെ പണിപാളി എന്ന ഗാനമാണ്. യൂട്യൂബിലും ട്രെന്‍ഡിംഗില്‍ നില്‍ക്കുകയാണ് ഗാനം. നിരവധി പേരാണ് ഗാനത്തിന് ചുവടുവെച്ച് രംഗത്തെത്തിയത്. അജു വര്‍ഗ്ഗീസ്, അനാര്‍ക്കലി മരിക്കാര്‍, സാനിയ ഇയ്യപ്പന്‍, പേളി മാണി അടക്കമുള്ള സെലിബ്രിറ്റികള്‍ ഈ ചലഞ്ച് ഏറ്റെടുക്കുകയും ചെയ്തു.

എന്നാല്‍ ഇപ്പോള്‍ തരംഗമാകുന്നത് പിപിഇ കിറ്റില്‍ ചുവടുവെയ്ക്കുന്ന ഡോക്ടറുടെ വീഡിയോ ആണ്. നീരജ് മാധവ് തന്നെയാണ് വീഡിയോ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നിരവധി പേര്‍ ആശംസളുമായി എത്തി. ഡോക്ടര്‍ ശ്രുതി ടാമ്പേയാണ് പിപിഇ കിറ്റ് ധരിച്ച് പണിപാളി സോങ്ങിന് ചുവട് വെച്ചത്. നീരജ് മാധവ് തന്നെയാണ് ‘പണിപാളി’ എഴുതിയിരിക്കുന്നത്. വരികള്‍ക്ക് ഈണം നല്‍കിയത് അര്‍ക്കഡോയാണ്.

Exit mobile version