‘പെപ്പേ.. നിങ്ങള്‍ പൊളിയാണ്’; കോവിഡ് കാലത്തെ വിശേഷങ്ങള്‍ പങ്കുവെച്ച ആന്റണി വര്‍ഗീസിനോട് ആരാധകര്‍

ചില അഭിനേതാക്കള്‍ക്ക് തങ്ങളുടെ കഴിവ് തെളിയിച്ച് പ്രേക്ഷകരുടെ പ്രിയപ്പെട്ടവാരായി മാറാന്‍ കൂടുതല്‍ സിനിമകള്‍ ചെയ്യണമെന്നില്ല, ആദ്യ ചിത്രത്തിലൂടെ തന്നെ സാധിക്കും. അത്തരത്തില്‍ ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയത്തിലേക്ക് നടന്നുകയറിയ യുവനടനാണ് ആന്റണി വര്‍ഗീസ്.

അങ്കമാലി ഡയറീസ് എന്ന ആദ്യ സിനിമയിലെ പെപ്പെ എന്ന കഥപാത്രത്തിലൂടെയാണ് ആന്റണി വര്‍ഗീസ് മലയാളികളുടെ പ്രിയപ്പെട്ടവനായത്. പിന്നീട് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജെല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ ആന്റണി വര്‍ഗീസ് ഇപ്പോള്‍ മലയാള സിനിമയിലെ അവിഭാജ്യമായ താരമായിക്കഴിഞ്ഞു.

സോഷ്യല്‍മീഡിയയില്‍ സജീവമായ താരത്തിന്റെ പല പോസ്റ്റുകളും ആരാധകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിട്ടുണ്ട്. മിക്കപ്പോഴും പെപ്പെ തന്റെ പുതിയ പുതിയ ലുക്കുകളിലുള്ള ഫോട്ടോകളാണ് ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്. കഴിഞ്ഞദിവസം താരം പങ്കുവച്ച ചിത്രവും അതിന് ആരാധികയിട്ട കമന്റുമാണ് ആന്റണിയുടെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

‘ഒന്നും പറയാനില്ല, മൈന്‍ഡ് ഓഫ് ആകുമ്പോള്‍ ഇപ്പോഴും അങ്കമാലി ഡയറീസ് കാണാറുള്ള ലെ ഞാന്‍. പെപ്പേ.. നിങ്ങള്‍ പൊളിയാണ്.’ എന്നാണ് ആന്റണിയുടെ ചിത്രത്തിന് ആരാധക കമന്റ് ചെയ്തിരിക്കുന്നത്. താരം കമന്റിന് നന്ദിയറിയിച്ചിട്ടുമുണ്ട്.

Exit mobile version