അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല, ഇത് സഹിക്കാവുന്നതിലുമപ്പുറം; ചേച്ചിയുടെ വേര്‍പാടില്‍ വേദനയോടെ വീണ

സിനിമയിലൂടെയും അതിലുപരി സീരിയലിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. എന്നാല്‍ എഷ്യാനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പ്രേക്ഷകര്‍ വീണയെ അടുത്തറിഞ്ഞത്.
സ്‌നേഹിക്കുന്നവരെ വളരെ വൈകാരികമായി സമീപിക്കുന്നയാളാണ് വീണയെന്ന് മനസ്സിലായത്.

തന്റെ പ്രിയപ്പെട്ടവരോട് ചെറിയ കാര്യത്തിന് പിണങ്ങുകയും ഇണങ്ങുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വീണയായിരുന്നു അവിടെ. അതിന്റെ പേരില്‍ പലപ്പോഴും കണ്ണ് നിറയ്ക്കുന്നതും ബിഗ് ബോസില്‍ കാണാമായിരുന്നു. താന്‍ സ്വന്തം ചേച്ചിയെ പോലെ കാണുന്ന ബന്ധു മരിച്ച വേദനയിലാണ് വീണ ഇപ്പോള്‍.

ചേച്ചിയുടെ വിയോഗത്തില്‍ വേദന സഹിക്കാവുന്നതിലും അപ്പുറത്താണെന്ന് കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വൈകാരിക കുറിപ്പില്‍ വീണ പറയുന്നു. ഏറ്റവും നല്ല ആള്‍കാരെ ഈശ്വരന്‍ നേരത്തെ വിളിക്കും പോലും, പക്ഷെ, ഇത് വേണ്ടിയിരുന്നില്ലെന്ന് വീണ പറയുന്നു.

നാട്ടിലേക്കു വരാന്‍ പറ്റാതെ ഒന്ന് കാണാന്‍ സാധിക്കാതെ ഒന്നും പറയാതെ പോയി. ജീവിതത്തില്‍ ഇത്രയും വേദനിച്ചിട്ടില്ലെന്നും അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ലെന്നും വീണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

കുറിപ്പിങ്ങനെ…

സൈജ ചേച്ചി… ഈ ചിരി ഇനി എങ്ങനാ ഞാന്‍ കാണുക…. ഒന്നും പറയാതെപോയെ കളഞ്ഞല്ലോ… എന്റെ ജീവിതത്തിലെ ഏറ്റവും മോശമായ വേദന തരുന്ന മറ്റൊരു ദിവസമായിരുന്നു ഇന്നലെ. രണ്ട് ജൂലൈ 2020. 2020 ശാപം നിറഞ്ഞ, ഒരുപാട് വേദനകള്‍ വേര്‍പാടുകള്‍ തന്ന വര്‍ഷമാണ്…
അതിലെനിക്ക് സഹിക്കാവുന്നതിലപ്പുറമാണ് സൈജച്ചേച്ചി ഞങ്ങളെ വിട്ടുപോയത്. ഇന്നലത്തെ ദിവസം ഡിലീറ്റ് ബട്ടണ്‍ ഉണ്ടായിരുന്നു എങ്കില്‍ ഡിലീറ്റ് ചെയ്‌തേനെ…. ഞാനെന്നാ പറയുക സൈജച്ചേച്ചി. എന്റെ അമ്മുകുട്ടനെയും, ഷണ്മുഖനെയും, നന്ദുനേയും, കൊച്ചുമോന്‍ ചേട്ടനെയും എന്നാ പറഞ്ഞു ആശ്വസിപ്പിക്കും….
നാട്ടിലേക്കു വരാന്‍ പറ്റാതെ ഒന്ന് കാണാന്‍ സാധിക്കാതെ ഒന്നും പറയാതെ പോയി….. ജീവിതത്തില്‍ ഇത്രയും വേദനിച്ചിട്ടില്ല…എന്റെ അച്ഛന്റെയും അമ്മയുടെയും വേര്‍പാടിന് ശേഷം ഇത്രയധികം മനസു വേദനിച്ചിട്ടില്ല. …കണ്ണന്റെ ചേട്ടത്തിയമ്മയുടെ സ്ഥാനമാണ് എന്റെ സൈജച്ചേച്ചിക്..
ഓരോ വട്ടവും നാട്ടിലെത്തുമ്പം അവിടെത്തും… ഇനി ചേച്ചിയെപ്പോലെ അങ്ങനെ സ്‌നേഹിക്കാന്‍.. ഈശ്വരാ.. ഇതു വല്ലാത്ത ഒരു ചെയ്തതായി പോയി. ഏറ്റവും നല്ല ആള്കാരെ ഈശ്വരന്‍ നേരത്തെ വിളിക്കും പോലും… പക്ഷെ, ഇത് വേണ്ടിയിരുന്നില്ല.

Exit mobile version