വ്യാജ കാസ്റ്റിങിന് എതിരെ ഫെഫ്ക; അന്ന ബെന്നും മോഹൻലാലും കൈക്കോർക്കുന്ന ഹ്രസ്വ ചിത്രം

മോഹൻലാലും അന്ന ബെന്നും കൈക്കോർക്കുന്ന ഹ്രസ്വ ചിത്രത്തിലൂടെ ഫെഫ്ക സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ ബോധവത്കരണം നടത്തുന്നു. അന്ന ബെൻ കേന്ദ്ര കഥാപാത്രമായി എത്തിയ ഹ്രസ്വചിത്രം സംവിധാനം ചെയ്തത് ജോമോൻ ടി ജോൺ ആണ്. മോഹൻലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് ചിത്രം തുടങ്ങുന്നത്.

ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് ഈ ഹ്രസ്വചിത്രം റിലീസ് ചെയ്തത്. ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണനാണ് ഈ വിഡിയോ സംബന്ധിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.

Exit mobile version