വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാവുന്ന ‘രണ്ടി’ന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായി എത്തുന്ന രണ്ടിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാലും മമ്മൂട്ടിയും തങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടത്.

സുജിത് ലാല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. രചന ബിനുലാല്‍ ഉണ്ണി. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ആണ് സംഗീതം നല്‍കുന്നത്.

അന്ന രേഷ്മരാജന്‍, ഇന്ദ്രന്‍സ്,ടിനി ടോം, ഇര്‍ഷാദ്,സുധി കോപ്പ, കലാഭവന്‍ റഹ്മാന്‍, അനീഷ് ജി മേനോന്‍ മാലാ പാര്‍വതി, നവാസ് വള്ളിക്കുന്ന്, സ്വരാജ് ഗ്രാമിക എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫൈനല്‍സിന് ശേഷം ഹെവന്‍ലി മൂവീസിന്റെ ബാനറില്‍ പ്രജീവ് സത്യവ്രതന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

Exit mobile version