ബന്ധം വേര്‍പിരിഞ്ഞത് മാനസികമായി തളര്‍ത്തി; ജീവിതത്തിലെ താളപിഴകള്‍ വെളിപ്പെടുത്തി നടി പ്രിയ രാമന്‍

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കേറിയ നായികയായിരുന്നു പ്രിയരാമന്‍. ഇപ്പോള്‍ തന്റെ ജീവിതത്തില്‍ സംഭവിച്ച താളപിഴകളും വിവാഹ മോചനത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് താരം. അഭിപ്രായ ഭിന്നതകള്‍ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം നേടിയത്, അത് മാനസികമായി തളര്‍ത്തിയെന്നും പ്രിയാ രാമന്‍ പറയുന്നു.

നടന്‍ രഞ്ജിത്തുമായുള്ള വിവാഹത്തോടെ അഭിനയ രംഗം വിട്ട പ്രിയ, വിവാഹമോചനത്തോടെ സീരിയലിലൂടെ മടങ്ങി വരുകയായിരുന്നു. ബന്ധം വേര്‍പിരിഞ്ഞത് തന്നെ മാനസികമായി തളര്‍ത്തി എന്നാണ് പ്രിയ പറയുന്നത്.

പ്രിയയുടെ വാക്കുകള്‍ ഇങ്ങനെ;

ഒരുപാട് കരഞ്ഞു. വലിയ മാനസിക പിരിമുറുക്കം അനുഭവിച്ചു. ഏതു ബന്ധവും മുറിഞ്ഞു മാറുമ്പോള്‍, നഷ്ടപ്പെടുമ്പോള്‍ വേദന തോന്നും. അതൊക്കെ നേരിടാന്‍ കഴിഞ്ഞു. ഒരുപാടു വൈകാരിക സംഘര്‍ഷങ്ങളുണ്ടാകുമെന്നു തിരിച്ചറിഞ്ഞു. മക്കളേയും ദൈവത്തേയുമാണ് ആ ദിവസങ്ങളില്‍ ഓര്‍ത്തത്. പ്രതിസന്ധികള്‍ മറികടക്കാന്‍ മാതാപിതാക്കള്‍ തന്ന പിന്തുണ വലുതാണ്. നൂറ് ശതമാനം ആലോചിച്ച്, നിയമപരമായാണ് ഞങ്ങള്‍ പിരിഞ്ഞത്. അതില്‍ ഒട്ടും നാടകീയത ഉണ്ടായിരുന്നില്ല.

ആ സമയത്ത് മാനസികമായി, വൈകാരികമായി ഒരുപാട് പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. മറ്റുള്ളവരെ പഴി പറഞ്ഞു ജീവിച്ചിരുന്നെങ്കില്‍ ഞാനിങ്ങനെ ചിരിച്ചു കൊണ്ടിരിക്കുമായിരുന്നില്ല. ആ മാറ്റം മറ്റുള്ളവരെ കാണിക്കാനല്ല. എന്നിലുള്ള വിശ്വാസം കൂട്ടാനാണ് ഉപയോഗിച്ചത്. അഭിപ്രായ ഭിന്നതകള്‍ ജീവിതത്തിന്റെ താളം തെറ്റിച്ചപ്പോഴാണ് വിവാഹ മോചനം തേടിയത്. തങ്ങള്‍ക്ക് രണ്ട് മക്കളുണ്ടെന്നും രണ്ടു പേരും തന്നോടൊപ്പമാണ്.

Exit mobile version