‘തന്റെ ജീവിതം സിനിമയായാല്‍ നായകനാകാന്‍ ഏറ്റവും അനുയോജ്യനായത് ഈ മലയാള നടന്‍’; തുറന്ന് പറഞ്ഞ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന

ബോളിവുഡില്‍ ബയോപിക്ക് ചിത്രങ്ങളുടെ സീസണ്‍ ആണ് ഇപ്പോള്‍. നിരവധി ബയോപിക്കുകളാണ് നിലവില്‍ ബോളിവുഡില്‍ ഇറങ്ങിയത്. എംഎസ് ധോണി, സച്ചിന്‍ തെണ്ടുല്‍ക്കര്‍, മില്‍ക്ക സിംഗ്, ഭോഗോട്ട് ഫാമിലി, മേരി കോം തുടങ്ങി നിരവധി പേരുടെ ബയോപിക്കാണ് പുറത്തിറങ്ങിയത്.

നിരവധി പേരുടെ ചിത്രങ്ങള്‍ പുറത്തിറങ്ങാന്‍ ഇരിക്കുന്നുണ്ട്. സൈന നെഹ്വാളിന്റെയും കര്‍ണ്ണം മല്ലേശ്വരിയുടെയും ജീവചരിത്ര സിനിമകളുടെ ചിത്രീകരണം നടക്കുകയാണ്. ഇതിനിടയില്‍ തന്റെ ജീവ ചരിത്രം സിനിമയാക്കിയാല്‍ നായകനാകാന്‍ ഏറ്റവും അനുയോജ്യനായ നായകനാരാകും എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന.

ട്വിറ്ററില്‍ സംഘടിപ്പിച്ച ചോദ്യോത്തര പരിപാടിയില്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് സുരേഷ് റെയ്‌ന ഇക്കാര്യം പറഞ്ഞത്. തന്റെ ജീവചരിത്രം സിനിമയായാല്‍ ദുല്‍ഖര്‍ സല്‍മാന്‍ അല്ലെങ്കില്‍ ബോളിവുഡ് താരം ഷാഹിദ് കപൂര്‍ ആവും തന്റെ വേഷം അവതരിപ്പിക്കാന്‍ അനുയോജ്യര്‍ എന്നാണ് റെയ്‌ന പറഞ്ഞത്.

Exit mobile version